ചങ്ങാതീ,
ഇത് ഇടപെടേണ്ട നേരമാണ്. റുബീനയുടെ വിചാരണ ഏത് സമയവും അവസാനിക്കും. മാലിയിലെ നിയമമനുസരിച്ച് ഗുരുതരമായ ശിക്ഷകള്‍ നാം പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. ആ വിധത്തിലാണ് കേസ്. അറിയാത്ത ഭാഷയില്‍ വിചാരണ, മൊഴിയെടുക്കല്‍. മെഡിക്കല്‍ റിപ്പോര്‍ട്ട് പോലുമില്ല. ഭര്‍ത്താവിനെയോ കുഞ്ഞിനെ പരിശോധിച്ച ഡോക്ടറെയോ വിചാരണക്കു പോലും വിളിച്ചിട്ടില്ല.
നാലു വര്‍ഷത്തോളം വിചാരണ പോലുമില്ലാതെ ജയിലില്‍ കഴിയേണ്ടി വന്ന റുബീന എന്നാല്‍, ഇപ്പോള്‍ പ്രതീക്ഷയിലാണ്. അറിയാത്ത, ഏതൊക്കെയോ മനുഷ്യര്‍ ജന്‍മനാട്ടില്‍ തനിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന അറിവ്. ഈ നാട് ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷ. അത് തകര്‍ക്കരുത്. നമുക്ക് ആ പെണ്‍കുട്ടിയെ കൊലക്കയറില്‍നിന്ന്, അന്യായമായ തടവില്‍നിന്ന് മോചിപ്പിക്കണം.
ഇത് ഓണ്‍ലൈന്‍ പരാതിയാണ്. കഴിയാവുന്ന ആളുകളെ ഇതില്‍ ഒപ്പു വെപ്പിക്കണം. അടിയന്തിരമായി അധികാര കേന്ദ്രങ്ങളില്‍ ഇത് എത്തിക്കണം. അതിനുള്ള ശ്രമങ്ങള്‍ ഈ നിമിഷം മുതല്‍ നാം നടത്തേണ്ടതുണ്ട്.
https://www.change.org/p/sushma-swaraj-minister-of-external…
for more details on the case, Pls read: http://www.asianetnews.tv/…/a…/22129_Intrview-with-Rubeena-s-
No comments:
Post a Comment